ലോക്ക് ഡൗണിലും ആശ്വാസമേകി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. വിശപ്പ്‌ രഹിത കേരളമെന്ന ആശയത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 52 തദ്ദേശ സ്ഥാപനങ്ങളിലായി 52 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്.

മേയ് 8 മുതല്‍ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം ജനകീയ ഹോട്ടലുകള്‍ 57,407 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. അതില്‍ 90 ശതമാനവും നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി. 3087 പൊതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിതരണം ചെയ്തു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി നേരിട്ടും സന്നദ്ധസേവകര്‍ വഴിയും ജനപ്രതിനിധികള്‍ വഴിയുമാണ് ഭക്ഷണ വിതരണം.

കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്കും (ഡി.സി.സി) ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിച്ചു വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളില്‍ ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് ഈടാക്കുന്നത്. 10 രൂപാ സബ്‌സിഡി കുടുംബശ്രീ ജില്ലാ മിഷന്‍ വഴി വിതരണം ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...