കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ചു സൈനികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ചു സൈനികൻ മരിച്ചു. ലാൻസ് നായിക് അഖിൽ കുമാറാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സേനയിലെ പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകനാണ് അഖിൽ. പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്കു ഗുരുതരാവസ്ഥയിലായി. തുടർന്ന് കശ്മീരിൽനിന്നു ഡൽഹിയിൽ സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 9–ാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. അമ്മ: കമലമ്മ, സഹോദരി: അർച്ചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....