നടൻ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: നടൻ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. 46 വയസ്സായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

മോഡലിം​ഗ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ ടെലിവിഷൻ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. ഇറ ചൗധരിയാണ് സിദ്ധാന്തിന്റെ ആദ്യ ഭാര്യ. 2015ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. ശേഷം 2017ൽ മോഡലും ഫാഷൻ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ നടൻ വിവാഹം കഴിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...