നവജാത ശിശുവിനെ ഉപേക്ഷിച്ചുപോയ ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നവജാത ശിശുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ ജാർഖണ്ഡ് സ്വദേശികൾ പോലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ ഏറ്റെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പോലീസ് നേരരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു.

നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ കൈമാറുന്നതില്‍ നിയമതടസങ്ങളുമുണ്ട്. എന്നാല്‍ വീഡിയോ കോളിലൂടെ കുഞ്ഞിനെ മാതാപിതാക്കളെ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ നേരിട്ട് കാണാനും തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി ദമ്പതികള്‍ എത്തിയത്. എന്നാല്‍ കേസുളളതിനാല്‍ എറണാകുളത്തെത്തിയ ഉടന്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവിൽ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...