മനുഷ്യർ വിളിച്ചുവരുത്തുന്ന പ്രകൃതി ദുരന്തങ്ങൾ ; കൊച്ചി-ധനുഷ്കോടി പാതയ്ക്കായുള്ള മണ്ണെടുക്കൽ നാട്ടുകാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായുളള മണ്ണെടുപ്പിനെ തുടർന്ന് അടിമാലി കൂമ്പൻ പാറയിൽ വീടുകൾ അപകടാവസ്ഥയിൽ. പലരും വീടൊഴിഞ്ഞ് തുടങ്ങി. അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ദേശീയപാതാ അതോറിറ്റിയോ കരാർ കമ്പനിയോ കൈക്കൊളളുന്നില്ലെന്നും നാട്ടുകാ‍ർ ആരോപിച്ചു. നി‍ർമ്മാണ പ്രർത്തനങ്ങൾക്ക് മണ്ണെടുത്തു തുടങ്ങിയതോടെ, റോഡിന്‍റെ വശങ്ങളിലുളള വീടുകൾ മിക്കതും അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ പലയിടത്തും മൺതിട്ടകൾ ഇടിഞ്ഞുവീണു. കൂമ്പൻപാറ സ്വദേശി മനോജിന്‍റെ വീടിന്‍റെ മുറ്റംവരെ ഇടിഞ്ഞുതാണു. മഴ ഇനിയും കനത്താൽ വീട് മുഴുവനായും ഇടിഞ്ഞ് താഴേക്ക് പതിക്കുമെന്ന അവസ്ഥയാണ്. ഇതോടെ താത്കാലികമായി വാടക വീട്ടിൽ ഈ കുടുംബം അഭയം തേടിയിരിക്കുകയാണ്.

മിക്ക വീടുകളിലും പ്രായമായവരും കുട്ടികളുമുണ്ട്. വീതികൂട്ടൽ തുടങ്ങിയതോടെ, പലവീടുകളിലേക്കുമുളള നടവഴിപോലും ഇല്ലാത്ത സ്ഥിതി. ചെങ്കുത്തായ മൺതിട്ട താണ്ടിവേണം ഇവർക്ക് ആശുപത്രിയിലുൾപ്പെടെ എത്താൻ. അപകടാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പലർക്കും വീടുപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...