മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ ; ശബരിമല ക്ഷേത്രനട 3 ദിവസത്തേക്ക് പ്രത്യേകം തുറക്കാൻ ആലോചന

For full experience, Download our mobile application:
Get it on Google Play

ശബരിമല : മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി ശബരിമല ക്ഷേത്രനട 3 ദിവസത്തേക്ക് പ്രത്യേകം തുറക്കാൻ ആലോചന. ജൂലൈ 7 അല്ലെങ്കിൽ 8 പ്രതിഷ്ഠ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ക്ഷേത്രത്തിന്റെ പണികൾ വേഗം പുരോഗമിക്കുന്നു. ശുഭമൂഹൂർത്തം ഉണ്ടെങ്കിൽ ഈ മാസം തന്നെ പ്രതിഷ്ഠ നടത്താമെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു.
ഇതേ തുടർന്നാണ് പ്രത്യേകമായി ക്ഷേത്രനട തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നത്. ദേവസ്വം കലണ്ടർ അനുസരിച്ച് ഇനിയും കർക്കടക മാസ പൂജയ്ക്കായി ജൂലൈ 16ന് വൈകിട്ട് 5ന് ആണ് തുറക്കേണ്ടത്.

നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി പ്രത്യേകം തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ ശുപാർശ അനുസരിച്ച് ദേവസ്വം ബോർഡ് പ്രത്യേക അനുമതി നൽകിയാൽ മാത്രമേ കലണ്ടറിൽ ഇല്ലാത്ത ദിവസം നട തുറക്കാൻ കഴിയൂ. ഇക്കാര്യം പോലീസ്, ആരോഗ്യം, ജല അതോറിറ്റി, ജലസേചനം, വനം, റവന്യു വകുപ്പുകൾ, കെഎസ്ആർടിസി, കെഎസ്ഇബി, എന്നിവരെയും അറിയിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...