നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം : സന്നദ്ധപ്രവര്‍ത്തകര്‍ നാളെ (ജനുവരി ഒന്ന്) മുതല്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ നാളെ (ജനുവരി ഒന്ന് ) മുതല്‍ വീടുകളിലെത്തും. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായാണ് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുവാനും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായുവാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്തുവാനും അഭിപ്രായം സമാഹരിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മുന്നോട്ട് പോകുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയായാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം നടപ്പാക്കുന്നത്.

എല്ലാവീടുകളും സന്ദര്‍ശിച്ച് വികസന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നാടിന്റെ ഭാവി മികവുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് വീടുകളിലെത്തുക. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപന തലത്തില്‍ പുരോഗമിച്ചുവരികയാണ്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വീടുകളില്‍ നിന്ന് വിവരശേഖരണം തുടങ്ങും. സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സന്നദ്ധ പ്രവര്‍ത്തകരെത്തുക. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണായുള്ള ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം അസംബ്ലി നിയോജക മണ്ഡലതല സമിതികളും തദ്ദേശസ്ഥാപനതല സമിതികളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...