തൃശ്ശൂർ : വീണ്ടും നവകേരള സദസിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങൾക്ക് അറിയാം. പി ആർ ഏജൻസികളുടെ നിർദേശപ്രകാശമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ലൈഫിൽ വീട് പൂർത്തിയാക്കാതെ ജനങ്ങൾ വലയുന്നു. ക്ഷേമപെൻഷൻ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് പൈസ കൈയ്യിലില്ലാത്ത സമയത്ത് കോടികൾ മുടക്കി നവ കേരള സദസ്സ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന സമീപനമാണ് പിണറായി വിജയന്റേത്. സംസ്ഥാന സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ ചിലവാകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലസ്ഥലങ്ങളിൽ നിന്നും പരാതി വന്നു. അതിൽ ദേശീയ നേതൃത്വം പ്രതികരിക്കട്ടെ. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























