നവകേരള സദസ് വൻ പരാജയം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നവകേരള സദസ് വൻ പരാജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടിയാണിത്. ഏതെങ്കിലും ഒരാൾക്ക് പരാതി മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് കൊടുക്കാനാവുന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കളിയാണ് സദസെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണ് ഇത് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നവകേരള സദസ്സിന് വരുന്നത് സിപിഎം പാർട്ടി പ്രവർത്തകർ മാത്രമാണ്. ഉമ്മൻ ചാണ്ടി നടത്തിയ ജന സമ്പർക്ക പരിപാടി പോലെ എന്നാണ് തങ്ങളും ജനവും കണ്ടത്. ഇത് മുഖം നഷ്ടപ്പെട്ട എൽഡിഎഫ് സർക്കാറിന്റെ മുഖം നന്നാക്കാനുള്ള പാഴ്‌വേല മാത്രമാണ്. മുഖ്യമന്ത്രി നവകേരള സദസിൽ പ്രതിപക്ഷത്തെ വിമർശിക്കുന്നു. സർക്കാർ പരിപാടിയാണെങ്കിൽ ഈ വേദിയിൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വിമർശിക്കുന്നത് ശരിയല്ല.

പഴയങ്ങാടിയിൽ ഒറ്റപ്പെട്ട പ്രതിഷേധമാണ് ഉണ്ടായത്. അതിനെ നേരിട്ടത് ശരിയായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കടന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകോപനം ഉണ്ടാക്കുകയാണ്. പ്രതിഷേധക്കാർക്ക് എതിരെ നിയമപരമായ നടപടി എടുക്കാമായിരുന്നു. അതല്ല ഉണ്ടായത്. നിവേദനം നൽകാൻ വരുന്ന പാവപ്പെട്ടരെ അപമാനിക്കുകയാണ്. ഒരു പരാതിക്കും പരിഹാരമില്ല. ആള് കൂടുമ്പോൾ പ്രതിപക്ഷത്തിന് അങ്കലാപ്പെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിന് പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉണ്ടാകണം? അനധികൃത പിരിവ് നടത്തി സർക്കാർ ധൂർത്ത് നടത്തുകയാണ്. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാക്കുകൾ പിൻവലിക്കണം. ജനങ്ങളോട് മാപ്പ് പറയണം. നവ കേരള സദസിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യമില്ല. ഇവർ 140 മണ്ഡലങ്ങളിലും പോയിൽ അത് യുഡിഎഫിന് ഗുണമുണ്ടാകും. അത് ഞങ്ങളുടെ ജോലി എളുപ്പമാക്കും. നവകേരള സദസ് യുഡിഎഫിന് ഗുണകരമാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ നവകേരള സദസ്സിന് ധനസഹായം നൽകിയിട്ടില്ല. എവി ഗോപിനാഥ് പാർട്ടിയുമായി അകന്ന് നിൽക്കുന്ന വ്യക്തിയാണ്. അദ്ദേഹം സദസിൽ നിന്ന് മാറി നിൽക്കണമെന്നതാണ് തന്റെ അഭിപ്രായം. നവകേരള സദസിൽ ഒരു പരാതിക്കും പരിഹാരം ഇല്ലാത്തതിനാൽ സദസ് നടത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...