നവകേരള സദസ് ; സായാഹ്ന നടത്തത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പങ്കെടുക്കണമെന്ന് സർക്കുലർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നവകേരള സദസുമായി ബന്ധപ്പെട്ട സായാഹ്ന നടത്തത്തിൽ കോട്ടയത്തെ എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് സർക്കുലർ. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇന്നലെ സർക്കുലർ ഇറക്കിയത്. എന്നാൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിലപാട് അംഗീകരിക്കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ സർക്കുലർ ഇറക്കിയത്. കോട്ടയത്ത് ഇന്ന് വൈകിട്ട് 4 30ന് സംഘടിപ്പിച്ചിരിക്കുന്ന സായാഹ്ന നടത്തത്തിൽ ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും പങ്കെടുക്കണമെന്നാണ് നിർദ്ദേശം. മാത്രമല്ല നവകേരള സദസ് നടക്കുന്നതിനാൽ അത് കഴിയും വരെ ഒരാൾക്കും അവധിയെടുക്കാൻ അനുമതി ഇല്ലെന്നും സർക്കുലറിൽ പറയുന്നു. അതേസമയം സായാഹ്ന നടത്തത്തിന് പോകുമ്പോൾ ആശുപത്രികളുടെ പ്രവർത്തനം എങ്ങനെയാണെന്നോ രോഗികളെ ആര് പരിചരിക്കും എന്നോ വ്യക്തമാക്കിയിട്ടില്ല. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം പക്ഷേ നിർബന്ധമായും പങ്കെടുക്കണമെന്ന സർക്കുലർ അംഗീകരിക്കില്ലെന്നാണ് കെജിഎംഒയുടെ നിലപാട്. സർക്കാർ ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയും സർക്കുലർ ഇറക്കിയും പരിപാടിയിൽ പങ്കെടുപ്പിച്ചാണ് നവകേരള സദസിൽ ആളെ കൂട്ടുന്നതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് കോട്ടയം ജില്ല മെഡിക്കൽ ഓഫീസറുടെ ഈ സർക്കുലർ വിവാദമാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം....

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിക്കും – ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

0
പത്തനംതിട്ട : രാജ്യത്തെ 16- ാമത് ജനസംഖ്യകണക്കെടുപ്പിന്റെ പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍...

ചിറ്റാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നു – ജനറല്‍ ബോഡി ജൂണ്‍ 7ന്...

0
പത്തനംതിട്ട : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി ചിറ്റാറില്‍ ചേര്‍ന്ന മണ്ഡലം...

പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വിദ്യാനിധി പദ്ധതി ഉത്ഘാടനം ചെയ്തു

0
തെങ്ങുംകാവ് : പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നിര്‍ധരും അര്‍ഹരുമായ വിദ്യാര്‍ഥികളുടെ പഠന...