പത്തനംതിട്ട : കോന്നി കെഎസ്ആര്‍ടിസി മൈതാനിയില്‍ ഡിസംബര്‍ 17ന് വൈകിട്ട് നാലിനു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രഭാത നടത്തം സംഘടിപ്പിച്ചു. രാവിലെ ഏഴിന് പറക്കുടി മുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നടത്തം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രമോദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എസ്. സുജ, സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയ്യര്‍പേഴ്സണ്‍ ശ്രീലജ അനില്‍, സിഡിഎസ് അധ്യക്ഷ ഗ്രേസി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രഭാത നടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























