നവകേരളസദസ് ഭാവി കേരളത്തിന്റെ സൃഷ്ടിക്കായി : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരളസദസ് ഭാവി കേരളത്തിന്റെ സൃഷ്ടിക്കായാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ടു കൊടുമണ്‍ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ നടന്ന കാര്‍ഷിക സെമിനാറും വിപണനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനും അവരുടെ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 2,500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കൊടുമണ്ണില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാര്‍ട്ട് കൃഷി ഭവന്‍ നിര്‍മ്മിക്കാന്‍ നടപടികളാരംഭിച്ചു.

നിര്‍മ്മാണം നടന്നു വരുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ എസ്റ്റിമേറ്റ് 38 കോടിയില്‍ നിന്ന് 54 കോടിയായി വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വിഭവങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍ സംസാരിച്ചു. യോഗത്തില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, കൊടുമണ്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വിപിന്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ധന്യാ ദേവി, ഏഴംകുളം പഞ്ചായത്തംഗം ബാബു ജോണ്‍, കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എ എന്‍ സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...