Monday, April 21, 2025 2:40 pm

നവരാത്രിയാഘോഷം : ഇന്ന് പൂജവെപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ന് ദുർഗാഷ്ടമി. സർവവിദ്യാധിദേവതയായ സരസ്വതിക്കുമുന്നിൽ ആയുധങ്ങൾ പൂജയ്ക്കു സമർപ്പിക്കുന്ന നാൾ. പുസ്തകങ്ങൾ, കലാപ്രകടനത്തിനുള്ള ഉപകരണങ്ങൾ എല്ലാം പൂജയ്ക്കുവെക്കും. അസ്തമയാനന്തരം അഷ്ടമിതിഥി സന്ധ്യയ്ക്കു വരുന്ന നാളാണ് പൂജവെപ്പിന് തിരഞ്ഞെടുക്കുന്നത്. ആയുധപൂജയെന്നാണ് പണ്ടുമുതൽക്കേ ഇത് അറിയപ്പെടുന്നത്. തിന്മയ്ക്കുനേൽ നന്മ വിജയം നേടുന്നതിന്റെ ആഘോഷമായാണ് ഉത്തരേന്ത്യയിൽ നവരാത്രികാലം ആഘോഷിക്കുന്നത്.

കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് തളിമഹാക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രിയായ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. വീടുകളിലും ക്ഷേത്രങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ സരസ്വതീപൂജ നടത്താറുണ്ട്. ദുർഗാഷ്ടമി നാളിൽ വൈകീട്ട് പീഠത്തിൽ ഗ്രന്ഥങ്ങൾ വെച്ച് സരസ്വതീദേവിയുടെ പഞ്ചലോഹവിഗ്രഹമോ ചിത്രമോ വെച്ച് വിളക്കുകത്തിച്ചാണ് ഗ്രന്ഥപൂജ. സരസ്വതീസാന്നിധ്യം ആവാഹിക്കുകയാണ് ചെയ്യുന്നത്. പിറ്റേന്ന് മഹാനവമി നാളിൽ ത്രികാലപൂജയുണ്ട്. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ. അപ്പം, പലതരം പഴങ്ങൾ എന്നിവയൊക്കെ നിവേദിക്കും. മൂന്നാംനാൾ വിജയദശമിക്ക് വിദ്യാരംഭം കഴിഞ്ഞശേഷം പ്രാർഥിച്ചാണ് പൂജയ്ക്കുവെച്ച പുസ്തകങ്ങൾ പുറത്തെടുക്കാറ്‌.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേപ്പാളിൽ ആർപിപി മാർച്ച്

0
കാ​​ഠ്മ​​ണ്ഡു: രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നേ​​പ്പാ​​ളി​​ൻറെ ത​​ല​​സ്ഥാ​​ന​​മാ​​യ കാ​​ഠ്മ​​ണ്ഡു​​വി​​ൽ രാ​​ഷ്‌​​ട്രീ​​യ പ്ര​​ജാ​​ത​​ന്ത്ര പാ​​ർ​​ട്ടി...

17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് സ​മ്മാ​നി​ക്കും

0
ന‍്യൂ​ഡ​ൽ​ഹി: 17-ാമ​ത് സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

മുർഷിദാബാദ് ആക്രമണം : സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിൽ

0
മുർഷിദാബാദ്: മുർഷിദാബാദ് ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രധാന...

2025-26 വര്‍ഷത്തെ ബിസിസിഐയുടെ വാര്‍ഷികക്കരാര്‍ ലിസ്റ്റ് പുറത്തുവിട്ടു

0
മും​ബൈ: ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ന്നി​വ​രെ വീ​ണ്ടും ബി​സി​സി​ഐ വാ​ര്‍​ഷി​ക...