നവരാത്രിയാഘോഷം : ഇന്ന് പൂജവെപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ന് ദുർഗാഷ്ടമി. സർവവിദ്യാധിദേവതയായ സരസ്വതിക്കുമുന്നിൽ ആയുധങ്ങൾ പൂജയ്ക്കു സമർപ്പിക്കുന്ന നാൾ. പുസ്തകങ്ങൾ, കലാപ്രകടനത്തിനുള്ള ഉപകരണങ്ങൾ എല്ലാം പൂജയ്ക്കുവെക്കും. അസ്തമയാനന്തരം അഷ്ടമിതിഥി സന്ധ്യയ്ക്കു വരുന്ന നാളാണ് പൂജവെപ്പിന് തിരഞ്ഞെടുക്കുന്നത്. ആയുധപൂജയെന്നാണ് പണ്ടുമുതൽക്കേ ഇത് അറിയപ്പെടുന്നത്. തിന്മയ്ക്കുനേൽ നന്മ വിജയം നേടുന്നതിന്റെ ആഘോഷമായാണ് ഉത്തരേന്ത്യയിൽ നവരാത്രികാലം ആഘോഷിക്കുന്നത്.

കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് തളിമഹാക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രിയായ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. വീടുകളിലും ക്ഷേത്രങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ സരസ്വതീപൂജ നടത്താറുണ്ട്. ദുർഗാഷ്ടമി നാളിൽ വൈകീട്ട് പീഠത്തിൽ ഗ്രന്ഥങ്ങൾ വെച്ച് സരസ്വതീദേവിയുടെ പഞ്ചലോഹവിഗ്രഹമോ ചിത്രമോ വെച്ച് വിളക്കുകത്തിച്ചാണ് ഗ്രന്ഥപൂജ. സരസ്വതീസാന്നിധ്യം ആവാഹിക്കുകയാണ് ചെയ്യുന്നത്. പിറ്റേന്ന് മഹാനവമി നാളിൽ ത്രികാലപൂജയുണ്ട്. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ. അപ്പം, പലതരം പഴങ്ങൾ എന്നിവയൊക്കെ നിവേദിക്കും. മൂന്നാംനാൾ വിജയദശമിക്ക് വിദ്യാരംഭം കഴിഞ്ഞശേഷം പ്രാർഥിച്ചാണ് പൂജയ്ക്കുവെച്ച പുസ്തകങ്ങൾ പുറത്തെടുക്കാറ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...