കൊയിലാണ്ടി : നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു കാലത്ത് തുടക്കമായി. പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഭക്തജന തിരക്കുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി കാഴ്ച്ചശീവേലി ഭക്തി സാന്ദ്രമായി. കേരളത്തിലെ ഗജരത്നം ചിറക്കൽ കാളിദാസനാണ് പിഷാരികാവിലമ്മയുടെ തിടമ്പെഴുന്നള്ളിക്കുന്നത്.
കൊരയങ്ങാട് തെരു മഹാഗണപതി, ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയും വാദ്യമേളങ്ങളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. 13 ന് ദുർഗ്ഗാഷ്ടമി, 14 ന് നവമി, 15 ന് വിജയദശമി. വിജയദശമി ദിനത്തിൽ നൂറ് കണക്കിന് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കും. കൊയിലാണ്ടിയിലെ മനയിടത്ത് പറമ്പ്, പയറ്റുവളപ്പിൽ, പന്തലായനി, തളി തുടങ്ങിയ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കുന്നുണ്ട്.