നവീൻ ബാബു കേസ് – കോടതി വിധി സ്വാഗതാർഹം : ഡി.സി.സി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ  മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ തലശ്ശേരി സെഷന്‍സ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ ഹിതമനുസരിച്ചും നിര്‍ദേശാനുസരണവും അന്വേഷണം നടത്തിവന്ന അന്വേഷണ സംഘത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നാണ് സാധാരണ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഇടപെടലുകള്‍ കൃത്യമായി അന്വേഷിക്കണം. ഈ കോടതിവിധി വാങ്ങുവാന്‍ നവീന്‍ ബാബുവിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തെ അഭിനന്ദിക്കുന്നതായും നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് വേണ്ട സഹായം ചെയ്യുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകുമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...