ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈപ്പിന്‍ സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. മോഹന്‍ദാസിനെ ആക്രമിച്ച ഞാറക്കല്‍ സ്വദേശികളായ ഡാസ്റ്റര്‍, ഡൈനാസ്റ്റര്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 13നായിരുന്നു ആക്രമണം. പ്രതിയായ ഡാസ്റ്ററിനെതിരായ ഗാര്‍ഹിക പീഡന പരാതിയില്‍ അഭിഭാഷകന്‍ ഡോള്‍ഗോ ഏറ്റെടുത്തതില്ലള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണം. ഡോള്‍ഗോയെ അന്വേഷിച്ച് എത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന പിതാവ് മോഹന്‍ ദാസിനെ അതിക്രൂരമായി കുത്തി പരുക്കേല്‍പ്പിക്കുകയിരുന്നു. കിഡ്‌നിക്കും പാന്‍ക്രിയാസിനും കുത്തേറ്റിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹന്‍ദാസ് വെന്റിലേറ്ററില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഈ സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ജില്ല കോടതി ബഹിഷ്‌കരിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്...

രാജമലയുടെ പിന്നാലെ സംസ്ഥാനത്ത് കൂടുതൽ വരയാടുകളുള്ള പ്രദേശമെന്ന പ്രത്യേകതയിലേക്ക് അടിമാലിയിലെ വരയാട്ടുമുടി

0
അടിമാലി: രാജമലയുടെ പിന്നാലെ സംസ്ഥാനത്ത് കൂടുതൽ വരയാടുകളുള്ള പ്രദേശമെന്ന പ്രത്യേകതയിലേക്ക്...