രാജമലയുടെ പിന്നാലെ സംസ്ഥാനത്ത് കൂടുതൽ വരയാടുകളുള്ള പ്രദേശമെന്ന പ്രത്യേകതയിലേക്ക് അടിമാലിയിലെ വരയാട്ടുമുടി

For full experience, Download our mobile application:
Get it on Google Play

അടിമാലി: രാജമലയുടെ പിന്നാലെ സംസ്ഥാനത്ത് കൂടുതൽ വരയാടുകളുള്ള പ്രദേശമെന്ന പ്രത്യേകതയിലേക്ക് അടിമാലിയിലെ വരയാട്ടുമുടി. കഴിഞ്ഞ വർഷം നൂറിൽ താഴെയായിരുന്ന വരയാടുകളുടെ എണ്ണം ഇപ്പോൾ 150ന് മുകളിലെത്തിയെന്നാണ് വനംവകുപ്പിന്റെ കണക്ക്. വരയാടുകളുടെ എണ്ണം വർധിച്ചതോടെ പ്രദേശത്തെ സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്. അടിമാലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് വരയാട്ടുമുടി ഉൾപ്പെടുന്നത്. ഇവിടെനിന്ന് നേര്യമംഗലം റേഞ്ചിലെ തൊട്ടിയാറിന് എതിർവശത്തുള്ള കുതിരകുത്തിമല വരെയും പാംബ്ലയ്ക്ക് എതിർവശത്തുള്ള പനംകുട്ടി മലനിരകൾ വരെയും വരയാടുകളുടെ ആവാസകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പ്രദേശത്തെ അനുയോജ്യമായ കാലാവസ്ഥയും മലനിരകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയുമാണ് വരയാടുകളുടെ സാന്നിധ്യം വർധിക്കാൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...