നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ല, എഡിഎമ്മിനെ സമീപിച്ചത് സ്റ്റോപ് മെമ്മോ നീക്കാന്‍ : ഗംഗാധരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ലെന്ന് കെ ഗംഗാധരന്‍. സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോ നീക്കാനാണ് എഡിഎമ്മിനെ സമീപിച്ചത്. നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ​ഗം​ഗാധരൻ വ്യക്തമാക്കി. എഡിഎമ്മിനെതിരെ ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി പി ദിവ്യയുടെ വാദം. എഡിഎമ്മിനെതിരെ മാത്രമല്ല, ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഗംഗാധരന്‍ പറഞ്ഞു. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്ന് എഡിഎമ്മിന്റെ മരണത്തില്‍ ആരോപണ വിധേയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അഞ്ചു തവണയാണ് എഡിഎം നവീന്‍ ബാബുവിനെ സ്റ്റോപ് മെമ്മോ നീക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടത്. എഡിഎം തന്നോട് ദേശ്യപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ഗംഗാധരന്‍ പറയുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് എഡിഎം ഒഴിയുകയായിരുന്നു. സ്റ്റോപ് മെമ്മോ നീക്കാന്‍ എഡിഎം ഇടപെട്ടില്ലെന്ന് താന്‍ പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്നും ഗംഗാധരന്‍ പറഞ്ഞു. പരാതിയായി കൈക്കൂലി വാങ്ങിയെന്നല്ല പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...