നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം : സി കെ ശശിധരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. മലയാലപുഴയിലെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനും നിഷ്കളങ്കനുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച എല്ലാ കാര്യങ്ങളും എന്നോട് സംസാരിക്കുമായിരുന്നു. സർവീസ്സിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ സേവനം അനുഷ്ഠിക്കണം എന്നത് അദേഹത്തിന്റെ ആഗ്രഹം ആയിരുന്നു. മികച്ച ഉദ്യോഗസ്ഥൻ ആയതിനാൽ ആണ് ജില്ലാ ഭരണകൂടം അദ്ദേഹത്തെ അവിടെ നില നിർത്തിയിരുന്നത്.

എട്ട് മാസം കൂടി മാത്രമേ അദ്ദേഹത്തിന് സർവീസ് കാലാവധി ബാക്കി ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് പത്തനംതിട്ട ജില്ലയിൽ ഒരു ദിവസം എങ്കിലും ജോലി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. റവന്യു വകുപ്പ് മന്ത്രിയുമായും ഈ വിഷയങ്ങൾ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അതിയായ സന്തോഷത്തിൽ അദ്ദേഹം എന്നെ വിളിക്കുകയും സ്ഥലം മാറ്റം ലഭിച്ചു എന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദേഹത്തിന്റെ മരണത്തിന് ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. നിക്ഷ്പക്ഷമായ അന്വേഷണം ആണ് ഈ വിഷയത്തിൽ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ,സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ, സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്‌ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...