നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം ; സി.ബി.ഐ അന്വേഷണം അനിവാര്യം : വി.എം. സുധീരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിനും പ്രതികളെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കി ശിക്ഷിക്കുന്നതിനും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഴ്ന്ന നിലയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് എ.ഡി.എം പദവിയിലേക്ക് എത്തിയ നവീന്‍ ബാബു സര്‍ക്കാര്‍ സേവനത്തില്‍ സംശുദ്ധമായ മാതൃക സൃഷ്ടിച്ച വ്യക്തിയാണെന്ന് സര്‍ക്കാരും സര്‍വീസ് സംഘടനകളും പൊതു ജനങ്ങളും ഒരേപോലെ പ്രകീര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്‍റെ പേരില്‍ ഭരണപക്ഷ രാഷ്ട്രീയത്തിന്‍റെ ധാര്‍ഷ്ട്യവും അപമാനവും പേറി ജീവന്‍ വെടിയേണ്ടിവന്നത് വര്‍ത്തമാനകാല ദുര്യോഗമാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും വി.എം സുധീരന്‍ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും സി.പി.എം നേതൃത്വവും കാട്ടുന്നത് ഗുരുതരമായ കൃത്യവിലോപവും ഇരട്ടത്താപ്പ് നയവും ആണെന്നും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ എം.എല്‍.എ മാരായ കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലാജ്, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, അനില്‍ തോമസ്, കെ.കെ. റോയിസണ്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, എം.എസ്. പ്രകാശ്, സുനില്‍ എസ്. ലാല്‍, ലിജു ജോര്‍ജ്, കോശി. പി. സഖറിയ, റോജിപോള്‍ ദാനിയോല്‍, സുനില്‍ കുമാര്‍ പുല്ലാട്, ജി. രഘുനാഥ്, എം.എസ്. സിജു, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ ദീനാമ്മ റോയി, ഈപ്പന്‍ കുര്യന്‍, സഖറിയ വര്‍ഗ്ഗീസ്, ജെറി മാത്യു സാം, പോഷക സംഘടന നേതാക്കളായ രജനി പ്രദീപ്, ബാബുജി ഈശോ, നഹാസ് പത്തനംതിട്ട, സണ്ണി കണ്ണംമണ്ണില്‍, ബാബു മാമ്പറ്റ, ലാലി ജോണ്‍, എസ്. അഫ്സല്‍, ഷാജി കുളനട എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ച് ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ എത്തിയപ്പോള്‍ പോലീസ് ബാരിക്കേടുകള്‍ തീര്‍ത്ത് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറുകയും അതിനുമുകളില്‍ കയറി കോണ്‍ഗ്രസ് പതാക കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളും ഉണ്ടായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കളക്ട്രേറ്റ് മാര്‍ച്ചിലും, ധര്‍ണ്ണയിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...