നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി പൂജകൾക്ക് സമാപനമായി. ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രിയോടനുബന്ധിച്ച് നവരാത്രി മണ്ഡപത്തിലെ പ്രത്യേക പൂജകൾക്ക് വിജയദശമി ദിനത്തിൽ സമാപനമായി. നവരാത്രിയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ക്ഷേത്രം മേൽശാന്തി മാമ്പറ്റ ഇല്ലത്ത് ശ്രീകുമാർ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 18 മുതൽ 24 വരെ സരസ്വതീ മണ്ഡപത്തിൽ പ്രത്യേക നവരാത്രി പൂജകൾ നടന്നു.

ക്ഷേത്ര ശ്രീകോവിൽ നിന്നും ഭദ്രദീപവും സരസ്വതീ വിഗ്രഹവും ഗ്രന്ഥങ്ങളും നവരാത്രി മണ്ഡപത്തിലേക്ക് മേൽശാന്തിയുടെ നേതൃത്വത്തിൽ എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾ വിജയദശമി ദിനത്തിലെ പൂജയെടുപ്പോടെ സമാപനമായി. ദുർഗ്ഗാഷ്ടമി ദിവസമായ ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വെച്ചു. ഒക്ടോബർ 23 മഹാനവമി ദിനത്തിനു ശേഷം വിജയദശമി നാളായ ഒക്ടോബർ 24 ചൊവാഴ്ച പുലർച്ചെ മുതൽ പൂജയെടുപ്പും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകളും നടന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...