മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവവും ദേവിഭാഗവത നവാഹയഞ്ജവും 15 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 15ന് രാവിലെ 7.30ന് നവാഹയജ്ഞം ഉദ്ഘാടനവും, പിത്തള പൊതിഞ്ഞു ഭംഗിയാക്കിയ ശ്രീകോവിൽ എന്നിവയുടെ സമർപ്പണവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവ്വഹിക്കും. ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ.എസ്. എസ്. ജീവൻ,ജി.സുന്ദരേശൻ എന്നിവർ പെങ്കടുക്കും. എല്ലാദിവസവും ഉച്ചയ്ക്ക് 1ന് അന്നദാനം നടക്കും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സംഗീതസന്ധ്യ , പ്രഭാഷണം, കലാപരിപാടകൾ എന്നിവ ഉണ്ടാകും . 22ന് വൈകിട്ട് 5.30ന് പൂജവയ്പ്പ് . 23ന് രാത്രി 7.30 മുതൽ കൈകൊട്ടിക്കളി തുടർന്ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള എന്നിവ നടക്കും. 24ന് രാവിലെ 7 മുതൽ പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭവും നടക്കും. വാർത്താ സമ്മേളനത്തിൽ ഉപദേശകസമിതി പ്രസിഡന്റ് ദിലീപ്കുമാർ പൊതിപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, ജോയിന്റ് സെക്രട്ടറി മോഹനൻ നല്ലൂർ, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























