ഒരു പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണ് ; വിവാദത്തെ കുറിച്ച് നവ്യാ നായർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മീ ടൂ വിന് എതിരായ നടൻ വിനായകന്റെ വിവാദ പരാമർശത്തിൽ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണെന്ന് നവ്യാ നായർ പറയുന്നു. ‘എത്ര പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു ? പക്ഷേ നിങ്ങളെല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്’- നവ്യ പറഞ്ഞു. ‘തികച്ചും അപ്രതീക്ഷിതമായാണ് അങ്ങനൊരു കാര്യം സംഭവിച്ചത്. ഓരോ മനുഷ്യർക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങൾ പറയുന്നത് പോലെ ഞാൻ പ്രതികരിക്കണം എന്നുവെച്ചാൽ, അന്ന് എന്നെ കൊണ്ട് സാധിച്ചില്ല. അത്രയേ പറയാൻ പറ്റുന്നുള്ളൂ. അദ്ദേഹം ക്ഷമ ചോദിച്ചു. എനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു അത് കേട്ടപ്പോൾ. ഞാൻ പലതവണ മൈക്ക് വാങ്ങാനൊക്കെ ശ്രമിച്ചു. അന്നുണ്ടായ പ്രശ്‌നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ പൂർണ മനസോടെ ഞാൻ ക്ഷമ ചോദിക്കുന്നു’- നവ്യ പറയുന്നു.

താൻ ഇപ്പോൾ തൃപ്പൂണിത്തുറ തീയറ്ററിൽ എത്തിയിരിക്കുന്നത് ഒരുത്തീ കാണാനെത്തിയ സ്ത്രീകളെ കാണാനും അവരോട് സംസാരിക്കാനുമാണെന്ന് നവ്യാ നായർ അറിയിച്ചു. പത്ത് വർഷം കഴിഞ്ഞതിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് തിരികെയെത്തുന്നത്. ഈ സന്തോഷം അനുഭവിക്കാൻ നിങ്ങളെന്നെ അനുവദിക്കണമെന്നും നവ്യ പറയുന്നു. ഒരു പതിറ്റാണ്ടിന് ശേഷം സിനിമയിലേക്ക് നവ്യാ നായർ തിരികെയെത്തിയ ചിത്രമായിരുന്നു ഒരുത്തീ. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. സദസിൽ അപ്പോൾ നവ്യയും സംവിധായകൻ വികെപിയും ഉണ്ടായിരുന്നു. വിനായകന്റെ പരാമർശം വിവാദമായതോടെ സിനിമാ പ്രവർത്തകരായ ദീദ ദാമോദരൻ, പാർവതി തിരിവോത്ത് എന്നിവർ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...