സില്‍വര്‍ലൈന്‍ ; സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലിനില്ല. സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അതിനിടെ കെ-റെയില്‍ വിജ്ഞാപനത്തില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. വിജ്ഞാപനത്തില്‍ പുതിയതായി ഒന്നുമില്ല. ആളുകള്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുവെന്നും റവന്യുമന്ത്രി വ്യക്തമാക്കി. സില്‍വര്‍ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...