നവകേരള സദസ്, മുഖ്യമന്ത്രിയും മന്ത്രിമാരും ധനികരോട് സല്ലപിക്കുവാൻ കടന്നുവരുന്ന യാത്ര : മോൻസ് ജോസഫ് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ധനികരോട് സല്ലപിച്ച് ഭക്ഷണം കഴിക്കുവാൻ മാത്രമാണെന്ന് മോൻസ് ജോസ്ഫ് എം എൽ എ അഭിപ്രായപ്പെട്ടു. ഐക്യജനാധിപത്യ മുന്നണി കോന്നിയിൽ നടത്തിയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ ഒരു പരാതിയുമായി എത്തിയാൽ അത് നേരിട്ട് വാങ്ങാൻ പോലും മനസുകാണിക്കാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്ത് നടത്തുവാൻ വേണ്ടി മാത്രം നടത്തുന്ന യാത്ര സമൂഹത്തിൽ വിചാരണ ചെയ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. അനിൽ ബോസ്, ആൻ്റോ ആൻ്റണി എം.പി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.പഴകുളം മധു’, എ.ഷംസുദീൻ, മാത്യു കുളത്തിങ്കൽ’ ജോർജ് കുന്നപ്പുഴ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം’ സജി കൊട്ടക്കാട്, അബ്ദുൾ മുത്തലിഫ്, എലിസബത്ത് അബു’, പ്രസന്നകുമാർ, തോമസ് ജോസഫ്, ഉമ്മൻ മാത്യു വടക്കേടത്ത്, ചിറ്റൂർ ശങ്കർ, ജോസ് കൊന്നപ്പാറ, ഏബ്രഹാം ചെങ്ങറ, രാജൻ പടിയറ, രവി പിള്ള, ബാബു വെമ്മേലിൽ, മലയാലപ്പുഴ ശ്രീകോമളൻ, ശാന്തിജൻ ചൂരക്കുന്നേൽ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...