അഴിമതിക്കേസിൽ നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ലാഹോർ: നാല് വർഷത്തിന് ശേഷം ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം. അൽ-അസീസിയ അഴിമതിക്കേസിൽ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ റദ്ദാക്കി. രണ്ട് കോടതികൾ മൂന്ന് അഴിമതി കേസുകളിൽ അദ്ദേഹത്തിന് ജാമ്യം നൽകുകയും ചെയ്തിട്ടുണ്ട്. 2018 ഡിസംബറിൽ അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഷരീഫിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അവെൻഫീൽഡ്, അൽ-അസീസിയ അഴിമതി കേസുകളിൽ ഇസ്‌ലാമാബാദ് ഹൈക്കോടതി ഷെരീഫിന്റെ ജാമ്യം വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്നത് നവംബർ 20ലേക്ക് മാറ്റി. ഷെരീഫ്, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവർ തോഷഖാനയിൽ നിന്ന് അനധികൃതമായി ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. അതിനിടെ, പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...