നയന സൂര്യന്‍റെ മരണം : കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു ; പോലീസിനെതിരെ മുൻ ഫോറൻസിക് മേധാവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യന്‍റെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ പോലീസിനോട് പറഞ്ഞിരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഫോറൻസിക് മേധാവി ഡോ.ശശികല. താൻ പറയാത്ത കാര്യങ്ങളാണ് പോലീസ് മൊഴിയായി രേഖപ്പെടുത്തതിയതെന്നും ശശികല പറഞ്ഞു. അതിനിടെ നയനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സമഗ്ര അന്വേഷണമാവശ്യപ്പെട്ടു.

നയനസൂര്യന്‍റെ മരണത്തിലെ മ്യൂസിയം പോലീസിന്‍റെ ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയെന്ന് അടിവരയിടുന്നതാണ് ഡോ.ശശികലുടെ തുറന്ന് പറച്ചിൽ. നയനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറാണ് ശശികല. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം ആത്മഹത്യയെന്ന സൂചിപ്പിക്കുന്ന വിധത്തിലുള്ള ഡോ.ശശികലയുടെ മൊഴിയാണ് പോലീസിന്‍റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിയതോ രക്തത്തിലെ പഞ്ചസാരയുടെ മരണം താഴ്ന്നതോ ആകാം മരണകാരണമെന്നായിരുന്നു ഡോക്ടറുടെ മൊഴിയായി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴിയാണ് ഡോ.ശശികല തള്ളുന്നത്.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മരണം കൊലപാതകമാകാനുള്ള സാധ്യത ഉന്നയിച്ചിട്ടും അത് മൊഴിയായി രേഖപ്പെടുത്താത്ത് എന്ത് കൊണ്ട് പറഞ്ഞതിന് വിപരീതമായി ആത്മഹത്യയെന്ന നിലയിലേക്ക് മറ്റൊരു മൊഴി രേഖപ്പെടുത്താൻ കാരണമെന്ത്. നയനസൂര്യൻറ മരണത്തിലെ ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് വീണ്ടും കുരുക്കിലാകുകയാണ്. ഡോക്ടറുടെ മൊഴി കേസ് അന്വേഷിക്കുന്ന പുതിയ സംഘം രേഖപ്പെടുത്തും. അതിനിടെയാണ് കുറ്റക്കാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നയനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ബന്ധുക്കൾ, അന്വേഷണത്തിൽ സത്യം കണ്ടെത്താനായില്ലെങ്കിൽ കേന്ദ്ര ഏജൻസിക്ക് കേസ് വിടണമെന്ന് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...