നയന്‍താര-വിഘ്‌നേഷ് വിവാഹം ഇന്ന് ; കനത്ത സുരക്ഷയിൽ മഹാബലിപുരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തെന്നിന്ത്യൻ നടി നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു. തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് വിവാഹം. ചടങ്ങുകൾ രാവിലെ ആരംഭിക്കും. സിനിമാ മേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് അറിയുന്നത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയന്താരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്.

രജനീകാന്ത്, കമൽ ഹാസൻ, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ സൂപ്പർതാരങ്ങൾ വിവാഹത്തിൽ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഷാരൂഖ് ഖാനും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹ വേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. വിവാഹ മണ്ഡപത്തിലെത്താൻ ക്ഷണക്കത്തിനൊപ്പം നൽകിയിരിക്കുന്ന പ്രത്യേക കോഡ് നമ്പർ നൽകണം.

വിവാഹ വേദിയിൽ ഒരു കച്ചേരിയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നയതാരയുടെയും വിഘ്നേഷ് ശിവൻറെയും വിവാഹത്തിനുള്ള ആനിമേറ്റഡ് ക്ഷണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മുഹൂർത്ത സമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും രാവിലെ 8.30 മുതൽ അതിഥികൾക്ക് എത്താമെന്ന് ക്ഷണക്കത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...