സ്വർണക്കടത്ത് കേസ് : ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ സംബന്ധിച്ച് കെ.ടി ജലീൽ നൽകിയ പരാതിയിൽ പോലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും. കേസിൽ സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഡാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ ആരോപണം മുൻ മന്ത്രി കെ.ടി ജലീൽ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയായിരുന്നു. സംഭവം വിവാദമായതോടെ മുൻ മന്ത്രി കെ.ടി ജലീൽ പരാതിയുമായി കൻറോൺമെൻറ് പോലീസിനെ സമീപിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു. രണ്ട് മാസം മുമ്പ് പ്രതികൾ കണ്ടുമുട്ടിയിരുന്നുവെന്നും ഇരുവരുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിൻ പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. സ്വപ്നയെയും പിസി ജോർജിനെയും ഉടൻ ചോദ്യം ചെയ്യും. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് കേസെടുത്തത്.

ഐപിസി 120 ബി (ഗൂഢാലോചന), സെക്ഷൻ 153 (കലാപ ശ്രമം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യമുയർന്നെങ്കിലും നിയമപരമായി പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മാനനഷ്ടക്കേസിൽ പരാതിക്കാരൻ കോടതിയെ സമീപിക്കാം. കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...