ലൈംഗികാതിക്രമം ചെറുക്കാൻശ്രമിച്ച കുടുംബത്തെ പിന്തുടർന്ന് കാർ അടിച്ചുതകർത്തു ; യുവാക്കളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

നാസിക് : ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ ഞായറാഴ്ചയാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരി സന്ദർശിക്കാൻ എത്തിയതായിരുന്നു കുടുംബം. സംഘത്തിലുണ്ടായിരുന്ന യുവതിയെ ഏതാനും യുവാക്കൾ ചേർന്ന് വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു. ഇതിനെ കുടുംബം ചോദ്യംചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവാക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രതികൾ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച കുടുംബത്തെ അക്രമിസംഘം കാറിലും ബൈക്കിലുമായി 15 കിലോമീറ്ററോളം പിന്തുടർന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുമ്പുവടി ഉപയോഗിച്ച് കുടുബം സഞ്ചരിച്ച വാഹനം ആക്രമിക്കുകയായിരുന്നു സംഘം.

കാറിന്റെ ചില്ല് തകർത്തു. വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും അടിച്ചുതകർത്ത നിലയിലാണുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുടുംബം പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തെന്നും രണ്ട് പേരാണ് പ്രധാന പ്രതികളെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...