ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ അദാനി എന്റര്‍പ്രൈസിന് കീഴിലുള്ള മുന്ദ്ര സോളാര്‍ എനര്‍ജി, മുന്ദ്ര സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷയിലാണ് നടപടി.ഏപ്രില്‍ 22നാണ് ഇരു കമ്പനികളും ഇതുമായി ബന്ധപ്പെട്ട കേസില്‍ കാലാവധി നീട്ടിചോദിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കയറ്റുമതി സബ്സിഡികള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികളുടെ സഖ്യം (Alliance for American Solar Manufacturing and Trade) നല്‍കിയ പരാതിയിലാണ് യുഎസ് അന്വേഷണം തുടങ്ങിയത്. ഇതുമൂലം പ്രാദേശിക കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാവുന്നുണ്ടെന്നായിരുന്നു പരാതി.

നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികള്‍ ഈ അന്വേഷണത്തിലെ ചില ഘട്ടങ്ങളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ യുഎസ് ഏകദേശം 126 ശതമാനം നികുതി ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ 123% ആന്റി-ഡംപിംഗ് ഡ്യൂട്ടിയും പ്രഖ്യാപിച്ചതോടെ മൊത്തം നികുതി ഭാരം 200 ശതമാനത്തിന് മുകളിലായി.ഇന്ത്യയുടെ ആകെ സോളാര്‍ കയറ്റുമതിയുടെ 95 ശതമാനത്തിലധികവും പോകുന്നത് അമേരിക്കന്‍ വിപണിയിലേക്കാണ്. 2022-ല്‍ വെറും 84 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2024 ആയപ്പോഴേക്കും 792.6 മില്യണ്‍ ഡോളറായി (ഏകദേശം 7,500 കോടി രൂപ) കുത്തനെ ഉയര്‍ന്നിരുന്നു. അതിനാല്‍ യുഎസിന്റെ അന്തിമ തീരുമാനം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...