ഇതിഹാസത്തിനൊപ്പം! എ ആർ റഹ്മാനൊപ്പം നസ്രിയയും ഫഹദും; നസ്രിയ പങ്കുവച്ച ചിത്രം വൈറല്‍

For full experience, Download our mobile application:
Get it on Google Play

ലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും നസ്രിയയ്ക്ക് നിരവധി ആരാധകരുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇപ്പോഴിത നസ്രിയ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് ആരാധക മനം കവരുന്നത്. എ ആർ റഹ്മാനൊപ്പമുള്ള ചിത്രമാണ് നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്. നസ്രിയ്ക്കൊപ്പം ഫഹദ് ഫാസിലുമുണ്ട് ചിത്രത്തിൽ. ഇതിഹാസത്തിനൊപ്പം എന്നാണ് നസ്രിയ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ട്വിറ്ററിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫഹദ് ഫാസിൽ അഭിനയിച്ച മലയൻകുഞ്ഞ് എന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാനായിരുന്നു. ധൂമം ആണ് ഫഹദിന്റേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. കന്നഡ സിനിമ രംഗത്തെ പ്രശസ്ത ബാനറായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കന്നഡ സംവിധായകൻ പവൻ കുമാറിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. മലയാളത്തിന് പുറമേ നാല് ഭാഷകളിൽ ചിത്രമെത്തിയിരുന്നു. അതേസമയം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നൻ ആണ് ഫഹദിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

ഈ മാസം ഒടുവിൽ ചിത്രം തീയേറ്ററുകളിലെത്തും. വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 ഉം ഫഹദിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അതേസമയം നാനിയ്ക്കൊപ്പമെത്തി അന്റെ സുന്ദരനിക്കിയാണ് നസ്രിയയുടേതായി ഒടുവിലെത്തിയ ചിത്രം. നസ്രിയയ്ക്കും ഫഹദിനും തമിഴിലും നിരവധി ആരാധകരുണ്ട്. സൂപ്പർ ഡീലക്സ്, വിക്രം, പുഷ്പ എന്നീ ചിത്രങ്ങളാണ് ഫഹദിനെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...