കൊച്ചി : കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, പരമ്പരകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന പത്തനംതിട്ട മീഡിയാക്ക് നിക്ഷേപകരുടെയും വായനക്കാരുടെയും അഭിനന്ദന പ്രവാഹം. ദിവസേന നിരവധി നിക്ഷേപകരാണ് തങ്ങളുടെ അനുഭവം ചീഫ് എഡിറ്ററുമായി പങ്കുവെക്കുന്നത്. പൂര്‍ണ്ണ വിശ്വസ്തതയോടെ നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൈമാറുന്ന അനുഭവങ്ങള്‍ ഇവരുടെ അനുവാദത്തോടെ പത്തനംതിട്ട മീഡിയാ പരമ്പരയിലൂടെ പ്രസിദ്ധീകരിക്കും. സ്വകാര്യതയ്ക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ട് വിവരം തന്നവരെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കും ഇവ പരമ്പരയില്‍ ഉള്‍പ്പെടുത്തുക.
കേരളത്തില്‍ വന്‍ നിക്ഷേപ തട്ടിപ്പിന് കളമൊരുങ്ങുകയാണ്, ഇതിന്റെ പശ്ചാത്തലത്തിലാണ് പത്തനംതിട്ട മീഡിയ പരമ്പര ആരംഭിച്ചത്. NCD യുടെ പേരില്‍ ചിലര്‍ നടത്തുന്നത് ആസൂത്രിത തട്ടിപ്പാണ്. 2025 ല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നാണ് സൂചനകള്‍. കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് NBFC കള്‍ നിക്ഷേപകരെ കൊള്ളയടിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ പേര് പറഞ്ഞ് NCD കളിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് ഇവര്‍ സമാഹരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുന്ന NCD യുടെ തുകയും പലിശയും കൊടുക്കാന്‍ കൂടിയതോതില്‍ വീണ്ടും NCD ഇറക്കുകയാണ്. മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്.
ചില NBFC ഉടമകളും ജീവനക്കാരും പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. നിക്ഷേപകരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണം വളഞ്ഞവഴിയിലൂടെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനു പിന്നില്‍. കാലാവധി കഴിഞ്ഞിട്ടും ഇവര്‍ക്ക് NCD യിലൂടെ വാങ്ങിയ നിക്ഷേപം തിരികെ നല്‍കുവാന്‍ കഴിയുന്നില്ല. നിക്ഷേപകരെ പ്രലോഭനങ്ങളില്‍ കുടുക്കി NCD കള്‍ പുതുക്കി ഇടാന്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടാലും ഇവര്‍ക്ക് 5% കമ്മീഷന്‍ ഉടനടി ലഭിക്കും. അതുകൊണ്ടുതന്നെ നിക്ഷേപകരെ ഏതുവിധേനയും വരുധിയിലാക്കുവാന്‍ ജീവനക്കാര്‍ ഓടിനടക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ വീടുകള്‍ കയറിയിറങ്ങുന്നതുപോലെയാണ് പല സ്ഥാപനത്തിലെയും ജീവനക്കാര്‍ നിക്ഷേപകരുടെ വീടുകള്‍ കയറിയിറങ്ങുന്നത്. വനിതാ ജീവനക്കാരാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഇവരുടെയും ബന്ധുക്കളുടെയും നിക്ഷേപങ്ങള്‍ സുരക്ഷിതമായി പിന്‍വലിച്ചിട്ടാണ് ഇവര്‍ സാധാരണ നിക്ഷേപകരെ ചതിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.
2019 ല്‍ Kerala Housing Finance Limited (KHFL)നെപ്പറ്റിയുള്ള വാര്‍ത്തയും 2021 ഓഗസ്റ്റ് 14 ന് കോന്നി പോപ്പുലര്‍ ഫിനാന്‍സ് വാര്‍ത്തയും ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത് പത്തനംതിട്ട മീഡിയാ ആണ്. പിന്നീട് നടന്ന നിക്ഷേപതട്ടിപ്പുകളുടെ വാര്‍ത്തകളൊക്കെ തുടര്‍ച്ചയായി ജനങ്ങളിലേക്ക് എത്തിച്ചു. കോടികളുടെ നിക്ഷേപ തട്ടിപ്പുകള്‍ മറ്റു മാധ്യമങ്ങള്‍ മൂടിവെച്ചപ്പോഴൊക്കെ പത്തനംതിട്ട മീഡിയ എന്ന ഓണ്‍ലൈന്‍ ചാനല്‍ ജനങ്ങളുടെ ശബ്ദമായി നിക്ഷേപകരോടൊപ്പം നിലകൊണ്ടു. കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ ചാനലുകള്‍ക്കൊപ്പമാണ് ഇന്ന് പത്തനംതിട്ട മീഡിയ. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.>>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].