കൊല്ലം: പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ജില്ലയില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുള്ള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍ സിലിരുന്ന് പരീക്ഷ എഴുതണം.
ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ മുന്‍കൂട്ടി [email protected] വിലാസത്തില്‍ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.
കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ഥികളുടെ ഐഡന്‍റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണമെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474-2743624.