അനന്യ പാണ്ഡെയെ എന്‍സിബി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു ; നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശo

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ എന്‍സിബി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. നാളെ രാവിലെ 11 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാല് മണിയോടെയാണ് പിതാവും നടനുമായ ചങ്കി പാണ്ഡെയ്‌ക്ക് ഒപ്പം അനന്യ എന്‍സിബി ഓഫീസിലെത്തിയത്. രണ്ട് മണിക്ക് എത്താനായിരുന്നു നിര്‍ദ്ദേശമെങ്കിലും അനന്യയുടെ വീട്ടിലെ എന്‍സിബി റെയ്ഡും മറ്റ് നടപടികളുമാണ് വൈകിപ്പിച്ചത്.

വീട്ടിലെ റെയ്ഡില്‍ ലാപ്ടോപ്പും മൊബൈലും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്സ്‌ആപ്പ് ചാറ്റില്‍ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച്‌ എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആ്‌ര്യന്‍ ഖാനെതിരായ ശക്തമായ തെളിവുകളാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...