വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പന : ഒരാള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്​റ്റില്‍. ചെന്നൈ തിരുവല്ലിക്കേണി എസ്​.ഇര്‍ഫാന്‍ഖാന്‍(29) ആണ്​ പിടിയിലായത്​. ഇയാളുടെ കൂട്ടാളിയായ ദുബൈയിലെ പ്രവീണ്‍ എന്നയാളെ അറസ്​റ്റ്​ ചെയ്യാനും പോലീസ്​ നടപടി സ്വീകരിച്ചിട്ടുണ്ട്​.

വിദേശരാജ്യങ്ങളില്‍ പോകുന്നതിന്​ അടിയന്തിരമായി കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ ആവശ്യമുള്ളവരെയാണ്​ ഇവര്‍ വലയില്‍ വീഴ്​ത്തുന്നത്​. 500 രൂപയാണ്​ ഫീസ്​. തുക ജീപേയില്‍(ഗൂഗിള്‍ പേ) അടക്കണം. പാസ്​പോര്‍ട്ടിന്റെ കോപ്പി നല്‍കിയാല്‍ അരമണിക്കൂറിനകം കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ വാട്ട്​സ്‌ആപ്പിലൂടെ ലഭ്യമാവും. ദുബൈയിലുള്ള പ്രവീണ്‍ ആണ്​ ഫോട്ടോഷോപ്പ്​ ഉപയോഗിച്ച്‌​ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നത്​. നാലു മാസത്തിനിടെ ഇത്തരത്തില്‍ 70 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്​തതായാണ്​ പോലീസ്​ പറയുന്നത്​.

ചെന്നൈയിലെ മന്നടിയിലെ ‘കെ.എച്ച്‌​.എം മെഡിക്കല്‍ സെന്‍ററി’ന്റെ പേരിലുള്ള വ്യാജ കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റുകളാണ്​ ഇവര്‍ വില്‍പന നടത്തിയിരുന്നത്​. വിവരമറിഞ്ഞ ലാബുടമ ഹരിഷ്​ പര്‍വേഷ്​ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​ നടപടി.

ഇര്‍ഫാന്‍ഖാന്‍ ദുബൈയില്‍നിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ പ്രവീണ്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ തരപ്പെടുത്തി കൊടുത്തിരുന്നു. ചെന്നൈയിലെത്തിയ ഇര്‍ഫാന്‍ പിന്നീട്​ ഇതി​െന്‍റ ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിലൂടെ ലഭ്യമാവുന്ന തുക ഇരുവരും തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...