Friday, April 26, 2024 3:58 pm

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC)കളുടെ ചതിക്കുഴികള്‍ ; കൊശമറ്റം ഫിനാന്‍സിനെതിരെ നിക്ഷേപകര്‍ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC) കളുടെ ചതിക്കുഴികളില്‍ കേരളത്തിലെ നിക്ഷേപകര്‍ അകപ്പെട്ടു കഴിഞ്ഞു. പലര്‍ക്കും തങ്ങള്‍ എങ്ങനെയാണ് ചതിക്കപ്പെട്ടത്‌ എന്നുപോലും അറിയില്ല. കോടികള്‍ മുടക്കിയുള്ള പരസ്യത്തിന്റെ പിന്‍ബലത്തോടെ എത്തിയ എന്‍.സി.ഡി (NCD) കള്‍ ചിലര്‍ വാങ്ങിക്കൂട്ടിയത് ആവേശത്തോടെയാണ്. പ്രവാസികളാണ് ഇതിന് മുമ്പില്‍ നിന്നത്. തങ്ങളുടെ പണത്തിന് റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടി ഉണ്ടെന്നും നല്ലൊരു തുക പലിശയായി ലഭിക്കുമെന്ന തോന്നലുമാണ് ഇതിനു കാരണം.

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിന്റെ കടപ്പത്രം വാങ്ങിയവരും വഞ്ചിക്കപ്പെട്ടു. മെഗാ ബോണ്ട്‌, ഡിബഞ്ചര്‍, NCD തുടങ്ങി പലതും സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ വ്യത്യാസം ചോദിച്ചിട്ട് കമ്പിനി ഉടമ മാത്യു ചെറിയാനും അറിയില്ല. 5 ലക്ഷം രൂപാ മുഖവിലയുള്ള ഒരു യൂണിറ്റ്‌ കടപ്പത്രത്തിന് 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കി നല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. എന്നാല്‍ കൊശമറ്റം ഫിനാന്‍സ് വാക്കുപാലിക്കുകയോ ഇടപാട് തീര്‍ക്കുകയോ ചെയ്തില്ല. ഇതോടെ വഞ്ചിക്കപ്പെട്ടവര്‍ കേസ് നല്‍കി. മിക്ക കേസുകളിലും കൊശമറ്റം ഫിനാന്‍സ് പരാജയപ്പെട്ടു.

കടപ്പത്രം / ഡിബഞ്ചറുകള്‍ ഇവക്കൊന്നും ഭാരതീയ റിസര്‍വ് ബാങ്ക് ഗ്യാരണ്ടി നല്‍കുന്നില്ല. എന്നാല്‍ ഇവ ഇറക്കുവാന്‍ കമ്പിനികള്‍ക്ക് രജിസ്ട്രാറുടേയും റിസര്‍വ് ബാങ്കിന്റെയും അനുമതി ആവശ്യമാണ്‌. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെങ്കില്‍ ഇതിന് അനുമതി ലഭിക്കും. എന്നാല്‍ ഇത്തരം അനുമതിപോലും ഇല്ലാതെയും ചിലര്‍ കടപ്പത്രം / ഡിബഞ്ചറുകള്‍ ഇറക്കാറുണ്ട്. തങ്ങള്‍ നല്‍കുന്ന പണത്തിനു പകരം കമ്പിനി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലരും കവറില്‍ നിന്നും പുറത്തെടുക്കാറുപോലും ഇല്ല. ശങ്കര്‍ സിമിന്റ് പോലെ അത്രക്ക് ഉറപ്പാണ് ഇവര്‍ക്ക് സ്വകാര്യ മുതലാളിമാരെ. ഇവരുടെ ആഡംബര ഓഫീസുകളും കാറുകളും കണ്ട് മതിമറക്കുകയാണ് നിക്ഷേപകര്‍. ചിലര്‍ ഒരുപടികൂടി മുമ്പോട്ട് പോകും. ഇവര്‍ക്ക് നിക്ഷേപം ക്യാന്‍വാസ് ചെയ്ത് നല്‍കി ഇവരോട് ചങ്ങാത്തം കൂടും. ഇതിലൂടെ ചില്ലറ ലാഭവും ഇവര്‍ക്കുണ്ടാകും.

വമ്പന്‍ പരസ്യങ്ങളിലൂടെ നിക്ഷേപകര്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ തേടിവരികയാണ്. ഇതുതന്നെയാണ് ഇവരുടെ വിജയവും. റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടി ഉണ്ടെന്ന് തെറ്റിദ്ധരിച്ച്‌ ഡിബഞ്ചറുകള്‍ വാങ്ങാന്‍ പണവുമായി പണവുമായി എത്തുന്ന നിക്ഷേപകനെ ചിലര്‍ വളരെ തന്ത്രപരമായാണ് ബ്ലെയിഡ് മുതലാളിമാര്‍ കുരുക്കുന്നത്. തങ്ങളുടെ ഡിബഞ്ചറുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയിരുന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം വിറ്റുപോയെന്നും ബ്രാഞ്ചുകളിലെ ജീവനക്കാര്‍ പറയും. ഇതോടെ ആകെ ആകെ മോഹഭംഗത്തിലാകുന്ന നിക്ഷേപകനോട്, ഞങ്ങളുടെ മറ്റൊരു സ്കീമില്‍ പണം നിക്ഷേപിക്കാമെന്നും ഇതേ പലിശ ലഭിക്കുമെന്നും പറയും. ഇതോടെ ഇയാള്‍ കൊണ്ടുവന്ന പണം വളരെ സന്തോഷത്തോടെ തന്നെ കണ്ണാടിക്കൂട്ടിലേക്ക് നീട്ടും. പകരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കവറില്‍ നിന്നുപോലും പുറത്തെടുക്കാതെ വളരെ സന്തോഷത്തോടെയായിരിക്കും നിക്ഷേപകന്റെ മടക്കം.

NCD യുടെ പരസ്യത്തിലൂടെ വന്ന പണം ഏതെങ്കിലും കടലാസ് കമ്പിനിയുടെ പേരിലോ LLP (Limited Liability Partnership) കമ്പിനിയുടെ പേരിലോ ആയിരിക്കും ഇവര്‍ സ്വീകരിക്കുക. പോപ്പുലര്‍ ഫിനാന്‍സ് ഇതുപോലെ ഇരുപത്തിനാലോളം കമ്പനികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് നിക്ഷേപകര്‍ക്ക് നല്‍കി വഞ്ചിച്ചത്. കടലാസ് കമ്പിനിയിലെ നിക്ഷേപത്തിന് നിക്ഷേപകന്റെ കയ്യിലിരിക്കുന്ന കടലാസിന്റെ വിലപോലും ഉണ്ടാകില്ല. LLP (Limited Liability Partnership) കമ്പിനിയുടെ പേരില്‍ നല്‍കിയ പണത്തിനും കേസ് കൊടുക്കാന്‍ പറ്റില്ല. കാരണം നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പണം അവിടെ ഷെയര്‍ ആയിട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. കമ്പിനി ലാഭത്തില്‍ പ്രവര്‍ത്തിച്ചാല്‍ ലാഭവിഹിതം നിങ്ങള്‍ക്കും ലഭിക്കും. എന്നാല്‍ കമ്പിനി നഷ്ടത്തിലായി പൂട്ടിക്കെട്ടിയാല്‍ അതിന്റെ നഷ്ടവും ബാധ്യതകളും ഷെയറില്‍ പണം നിക്ഷേപിച്ച നിങ്ങള്‍ക്കും ഉണ്ടാകും. ഇത്തരം കമ്പിനികള്‍ തട്ടിക്കൂട്ടുന്നത് തന്നെ  ഉടമകള്‍ക്ക് നിക്ഷേപങ്ങള്‍ അടിച്ചു മാറ്റുവാനാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...