ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഭവം ; കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സഹദിനൊപ്പം സഞ്ചരിച്ച സുധീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

കാരംവേലിയിൽ വെച്ച് അമിത വേഗത്തിലായിരുന്ന ബൈക്ക് അപകടത്തിൽപെട്ടു. റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ സഹദിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. അപകട ശേഷം ബൈക്കുമായി സഹദ് കടന്നു കളയാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലിക്ക് പോകുന്നയാളാണ്. സഹദാകട്ടെ മീൻ കച്ചവടം നടത്തുന്നയാളും. സഹദിനെതിരെ ആറന്മുള പോലീസ് അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് എങ്ങനെ അപകടത്തിൽപെട്ടു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...