എന്‍.സി.പി സീറ്റുകള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതായി കൊച്ചിയുടെ തെരുവുകളില്‍ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എന്‍.സി.പി കുട്ടനാട് സീറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച്‌ കൊച്ചി നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കുട്ടനാട്ട് സീറ്റിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ എന്‍സിപി നേതൃയോഗം വ്യാഴാഴ്ച കൊച്ചിയില്‍ ചേരാനിരിക്കെയാണ് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. യോഗം നടക്കേണ്ട ഹോട്ടലിന് പുറത്തും ഇത്തരം ഫ്‌ളക്‌സുകളും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുട്ടനാട് സീറ്റിന് പുറമേ എന്‍സിപിക്ക് ഇടതുമുന്നണി നല്‍കിയ മറ്റു സ്ഥാനമാനങ്ങളെല്ലാം ഇത്തരത്തില്‍ പണം വാങ്ങി വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കെഎസ്‌എഫ്‌ഇ, പിഎസ്‌സി തുടങ്ങി എന്‍സിപിക്ക് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പണം വാങ്ങി കൈമാറുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പോസ്റ്റുകളിലുള്ളത്. യുവജനവേദിയുടെ പേരിലാണ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാന്‍ നേരത്തെ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച എന്‍സിപി നേതൃയോഗം ചേരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...

വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി...