കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾ ഇന്ത്യന്‍ സമ്പത്‌ഘടന തകർക്കും ; എൻ സി പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിച്ചും പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചും കേന്ദ്രസര്‍ക്കാര്‍ ഇന്ത്യൻ സമ്പത്‌ഘടനയെ തകർച്ചയിലേക്ക് തള്ളി വിടുകയാണെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ്ജ് പറഞ്ഞു.

കോവിഡ് പ്രതിസന്ധി മറികടക്കുവാൻ പ്രത്യേക സാമ്പത്തിക പാക്കേജ് കൂടുതൽ ഉദാരമാക്കുക, പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക,  തെറ്റായ സാമ്പത്തിക നയങ്ങൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കു മുൻപിൽ സംസ്ഥാന വ്യാപകമായി എൻ.സി.പി നടത്തിയ ധർണ്ണയുടെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസ് പടിക്കൽ  നടത്തിയ ധര്‍ണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.സി.പി ആറന്മുള ബ്ലോക്ക്‌ പ്രസിഡന്റ്‌ ചിഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ചു.  എൻ.സി.പി ജില്ല സെക്രട്ടറി ഗ്രിസോം കോട്ടോമണ്ണിൽ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി സുബിൻ തോമസ്, റിജിൻ കരിമുണ്ടക്കൽ, ബാലു, അമൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...