തിരുവനന്തപുരം – എറണാകുളം സ്‌പെഷ്യല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ല ; കോച്ചുകളുടെ എണ്ണം കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം – എറണാകുളം സ്‌പെഷ്യല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്ത സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. ഇനി മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണ് ട്രെയിനിലുണ്ടാകുക. മുന്‍പ് 22 കോച്ചുകളാണ് ഉണ്ടായിരുന്നത്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.45ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. മുന്‍കൂര്‍ റിസര്‍വ് ചെയ്തു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ.

കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണ്  കോച്ചുകള്‍ കുറച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് ടിക്കറ്റ് റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉറ്റുനോക്കുകയാണ് സ്ഥിരം യാത്രക്കാര്‍. ഒരു മേഖലയ്ക്കുള്ളില്‍ ഒതുങ്ങുന്ന വിധത്തില്‍ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തിയാല്‍ ജോലിക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് സോണല്‍ റെയില്‍വേ യൂസേഴ്‌സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാര്‍ പറഞ്ഞു. 90 മിനിറ്റ് മുന്‍പ് സ്റ്റേഷനിലെത്തണമെന്ന നിബന്ധനയും യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്തവര്‍ക്കു അതിരാവിലെ സ്റ്റേഷനിലെത്താന്‍ വഴിയില്ലെന്നതാണ് തിരുവനന്തപുരം എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരെ അകറ്റുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...