തിരുവനന്തപുരം: ഇടത് -വലത് പിടിവലിയുടെ പശ്ചാത്തലത്തില്‍ എന്‍സിപി യുടെ നിലപാട് തീരുമാനിക്കാന്‍ ശരത് പവാര്‍ കേരളത്തിലേക്ക്. കേരളത്തില്‍ നേരിട്ടെത്തി എല്ലാ നേതാക്കളേയും കാണാനാണ് തീരുമാനം. തദ്ദേശത്തിലെ ഇടത് കണക്കുള്‍ നിരത്തി ഇടതു പക്ഷം മതിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.
എന്നാല്‍ പാലായിലെ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ പീതാംബരനും ചരടു വലികള്‍ നടത്തുന്നു. സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ് ഹൈക്കമാണ്ടും രംഗത്തുണ്ട്. സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാല്‍ പാര്‍ട്ടിയില്‍ അത് പിളര്‍പ്പായി മാറും. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം എടുക്കാനായി ശരത് പവാര്‍ കേരളത്തിലേക്ക് വരുന്നത്.