തിരുവനന്തപുരം : എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനുള്ള തീരുമാനം ശരിയായ രാഷ്ട്രീയ നിലപാടാണെന്ന് എ.കെ. ശശീന്ദ്രന്‍. കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരാണ്. ഈ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. അതിനാലാണ് ഇടത് മുന്നണിയില്‍ തുടരുന്നത്. അതിനര്‍ത്ഥം സീറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നല്ല. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം രംഗത്ത് എത്തിയിരുന്നു.
പാലാ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.