എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനുള്ള തീരുമാനം ശരിയായ രാഷ്ട്രീയ നിലപാട് : എ.കെ. ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനുള്ള തീരുമാനം ശരിയായ രാഷ്ട്രീയ നിലപാടാണെന്ന് എ.കെ. ശശീന്ദ്രന്‍. കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരാണ്. ഈ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. അതിനാലാണ് ഇടത് മുന്നണിയില്‍ തുടരുന്നത്. അതിനര്‍ത്ഥം സീറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നല്ല. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം രംഗത്ത് എത്തിയിരുന്നു.

പാലാ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...