മാണി സി കാപ്പനെതിരെ പ്രതിഷേധവുമായി എന്‍സിപി , പാലായില്‍ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാണി സി കാപ്പനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍സിപി. കാപ്പനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലായില്‍ പ്രകടനം നടത്തി. കാപ്പന്‍ യു ഡി എഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് എ കെ ശശീന്ദ്രന്‍ ആരോപിച്ചു. ശരദ് പവാറിന്റെ പിന്തുണയുണ്ടെന്ന കാപ്പന്റെ വാദം ടി പി പീതാംബരന്‍ മാസ്റ്റര്‍ തള്ളി. ഇടത് മുന്നണി വിടാനുള്ള മാണി സി കാപ്പന്റെ തീരുമാനത്തിനൊപ്പം അണികളും നേതാക്കളുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള എന്‍സിപി നേതാക്കളുടെ പ്രതികരണവും പ്രതിഷേധവും.

സ്വന്തം തട്ടകമെന്ന് കാപ്പന്‍ അഭിമാനിച്ച പാലായില്‍ തന്നെ അണികള്‍ കാപ്പനെതിരെ പരസ്യമായി രംഗത്തിറങ്ങി. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പാലാ നഗരത്തിലെ പ്രതിഷേധ പ്രകടനം. സംസ്ഥാന നേതാക്കളും കാപ്പനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി തുടങ്ങി. തന്റെ നീക്കങ്ങള്‍ക്ക് ശരദ്പവാറിന്റെ പിന്തുണയുണ്ടെന്ന കാപ്പന്റെ വാദം സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ തള്ളി. കാപ്പന് യു ഡി എഫുമായി നേരത്തെ കരാറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രസ്താവനയെന്ന് മന്ത്രി എ കെ ശശീന്ദ്രനും ആരോപിച്ചു. കാപ്പന് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍ ആരെന്നുപോലുമറിയില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പരിഹാസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...