കൊച്ചി : എന്‍സിപിക്ക് വകുപ്പ് മാറി ലഭിച്ചതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. മെച്ചപ്പെട്ട വകുപ്പാണ് എന്‍ സി പി യ്ക്ക് ലഭിച്ചത്. വനം വകുപ്പ് ലഭിച്ചതില്‍ സംതൃപ്തിയുണ്ട്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടില്ല. അഞ്ചു വര്‍ഷവും എ കെ ശശീന്ദ്രന്‍ തന്നെയാകും മന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയിലേക്ക് എത്തും. മാണി സി കാപ്പനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ല. എല്‍ ഡി എഫില്‍ തുടരണമെന്ന എന്‍ സി പി നിലപാടിന് വിരുദ്ധമായാണ് കാപ്പന്‍ പ്രവര്‍ത്തിച്ചത് എന്നും പി സി ചാക്കോ പറഞ്ഞു.