മന്ത്രിമാറ്റം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രിമാറ്റം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും. രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും മന്ത്രിയാകാൻ യോഗ്യരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റാൻ പറ്റാത്ത സ്ഥിതിയാണ് എൻസിപിയിലുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...