എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ ഉടക്കിട്ട് ഘടകകക്ഷികള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ ഉടക്കിട്ട് ഘടകകക്ഷികള്‍. തീരുമാനത്തിനു മുന്‍പ് ചര്‍ച്ചകള്‍ വേണമെന്ന് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയും ചിരാഗ് പാസ്വാന്റെ എല്‍ജെപി രാം വിലാസ് പാര്‍ട്ടിയും വ്യക്തമാക്കി. ബീഹാറില്‍ നീക്കം തടയുമെന്ന ജെഡിയുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ഘടകകക്ഷികളും രംഗത്ത് എത്തിയത്. ആന്ധ്രയില്‍ ടിഡിപിയും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. മുന്നണിയിലെ സഖ്യ കക്ഷികളെ വിശ്വാസത്തില്‍ എടുത്ത് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. എന്‍ഡിഎയില്‍ ഭിന്നത എന്ന വാര്‍ത്തകളില്‍ ബിജെപിക്ക് അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ മഹാരാഷ്ട്രയില്‍ നീക്കത്തെ സ്വാഗതം ചെയ്ത് ശിവസേന ഷിന്‍ഡെ വിഭാഗം രംഗത്തെത്തി. 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക സിവില്‍ കോഡ് നടപ്പിലാക്കും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഞങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തി നിയമങ്ങളില്‍ പൊതുവായ നിയമ സംവിധാനം കൊണ്ടുവരല്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് സുഹൃത്തിന്റെ ആത്മഹത്യക്കുപിന്നാലെ 17-കാരൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

0
കഴക്കൂട്ടം : സുഹൃത്തിന്റെ ആത്മഹത്യക്കുപിന്നാലെ പതിനേഴുകാരനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിലെ കോൺഗ്രസ് – ഐ.എൻ.ടി.യു.സി നേതാവിനെതിരായ...

0
ഇടുക്കി: മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിലെ പ്രമുഖ...

വൈദ്യുതി പ്രതിസന്ധി : 300 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുത്തിക്കൊണ്ട് 300 മെഗാവാട്ട്...

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നീക്കം ; കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച്...

0
ഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ നീക്കം നടത്തുന്ന കേന്ദ്ര സർക്കാർ...