എ​ന്‍.​ഡി.​എ​ സ്ഥാ​നാ​ര്‍ഥി​യും പോരാട്ടത്തിനിറങ്ങി ; കോ​ട്ട​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ചൂട് പിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: എ​ന്‍.​ഡി.​എ​ സ്ഥാ​നാ​ര്‍ഥി​യെയും പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട്ട​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം പൂ​ര്‍ണമായി. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യാ​യി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ഔ​ദ്യോ​ഗി​ക​മാ​യി എ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണം ഇ​നി പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​തി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​​പ്പ്​ പ്ര​ഖ്യാ​പ​നം​കൂ​ടി വ​ന്ന​തോ​ടെ പോ​രി​ന്​ ഇ​നി ചൂ​ടേ​റും. ഫെ​ബ്രു​വ​രി 12ന് ​എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി തോ​മ​സ് ചാ​ഴി​കാ​ട​നെ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​നെ ഫെ​ബ്രു​വ​രി 17നും ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​യ മ​ണ്ഡ​ലം കോ​ട്ട​യ​മാ​യി​രു​ന്നു. സീ​റ്റ് വി​ഭ​ജ​ന ച​ര്‍ച്ച​ക​ള്‍ക്കു പി​ന്നാ​ലെ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി തോ​മ​സ് ചാ​ഴി​കാ​ട​നെ കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ട്ട​യം തെ​ര​ഞ്ഞെ​ടു​പ്പ് വൈ​ബി​ലാ​യി. പ്ര​ഖ്യാ​പ​നം വൈ​കി​യാ​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ഭീ​തി​യി​ല്‍, മു​ന്ന​ണി​യി​ലെ സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍ത്തി​യാ​കും മു​മ്പേ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​നെ കേ​ര​ള കോ​ണ്‍ഗ്ര​സും പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​ചാ​ര​ണ​രം​ഗം സ​ജീ​വ​മാ​യി.

എ​ന്‍.​ഡി.​എ​യി​ല്‍, കോ​ട്ട​യം സീ​റ്റ് ബി.​ഡി.​ജെ.​എ​സി​നെ​ന്ന് നേ​ര​ത്തേ തീ​രു​മാ​ന​മാ​കു​ക​യും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​നം നീ​ളു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ​പ്ര​മു​ഖ​രെ ഉ​ള്‍പ്പെ​ടെ സ​ന്ദ​ര്‍ശി​ച്ച് തു​ഷാ​ർ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ഉ​ട​ൻ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സ​ജീ​വ​മാ​യി. ഞാ​യ​റാ​ഴ്ച തു​ഷാ​ര്‍ പാ​ലാ, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് എ​ൻ.​ഡി.​എ ജി​ല്ല ചെ​യ​ർ​മാ​ൻ ജി. ​ലി​ജി​ൻ​ലാ​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച റോ​ഡ് ഷോ​യും ന​ട​ത്തും. കോ​ട്ട​യം പൊ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ തി​രു​ന​ക്ക​ര​യി​ലേ​ക്കാ​ണ് റോ​ഡ് ഷോ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...